• Home
  • latest news
  • പോക്‌സോ കേസിൽ യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

പോക്‌സോ കേസിൽ യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു

പോക്‌സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയും സമുന്നത ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ അറസ്റ്റിനെതിരെ കർണാടക ഹൈക്കോടതി വെള്ളിയാഴ്ച സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. യെദ്യൂരപ്പ ജൂൺ 17ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. മാർച്ച് 14ന് രജിസ്റ്റർ ചെയ്ത കേസിൽ മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ ഫസ്റ്റ് ഫാസ്റ്റ് ട്രാക്ക് കോടതി (പോക്‌സോ കോടതി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സഹായം തേടി അമ്മയോടൊപ്പം വന്ന പതിനേഴുകാരിയെ ഫെബ്രുവരി രണ്ടിന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മാതാവ് നൽകിയ പരാതിയെത്തുടർന്ന് മാർച്ച് 14 ന് ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

ബിജെപി പാർലമെൻ്ററി ബോർഡിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലും അംഗമാണ് യെദ്യൂരപ്പ.

Leave a Reply

Your email address will not be published. Required fields are marked *

പോക്‌സോ കേസിൽ യെദ്യൂരപ്പയുടെ അറസ്റ്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു - The Political Editor