• Home
  • kerala
  • ഘോഷിക്കുന്ന ആരോഗ്യം…കൗമാര പ്രസവം കേരളത്തില്‍ ഇപ്പോഴും ഭീകരം

ഘോഷിക്കുന്ന ആരോഗ്യം…കൗമാര പ്രസവം കേരളത്തില്‍ ഇപ്പോഴും ഭീകരം

15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പ്രസവിക്കുന്നത് കേരളത്തില്‍ വളരെ കൂടിയ തോതിലാണെന്ന് സര്‍ക്കാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 2022-ലെ ഒരു ഡാറ്റയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതില്‍ പറയുന്നത്, ആ വര്‍ഷം മാത്രം ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 12,900 കുഞ്ഞങ്ങള്‍ ജനിച്ചു എന്നാണ്. 2021-ലാകട്ടെ ഇത് 15,501 കുട്ടികളാണ്. 2022 – ൽ ഇത് കുറവ് ആണെന്ന് കാണിക്കുന്നുണ്ട്. കൗമാരപ്രായം പിന്നിടാത്തവരുടെ പ്രസവത്തോത് ഏറ്റവും കൂടിയ അനാരോഗ്യ പ്രവണതയാണ് സൃഷ്ടിക്കുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു പോലും ഈ കേരളത്തിലെ ജനത്തിന് വിഷയമല്ല.

പുതിയതായി പുറത്തു വന്ന 2022-ലെ ഗവൺമെൻ്റ് ഡാറ്റ അനുസരിച്ച് 15-19 പ്രായത്തിലുള്ള സ്ത്രീകൾക്ക് 12,939 നവജാത ശിശുക്കൾ ജനിച്ചതായി പറയുന്നു. ഇതിൽ 12,606 കുഞ്ഞുങ്ങൾ ആദ്യ പ്രസവത്തിലാണ്. രണ്ടാമത്തെ പ്രസവത്തിലാണ് 215 കുഞ്ഞുങ്ങൾ ജനിച്ചത്. മൂന്നാമത്തേതിൽ 67, നാലാമത്തേതിൽ 27, അഞ്ചിൽ അഞ്ച്, ആറാമത്തേതിൽ മൂന്ന് എന്നിങ്ങനെയാണ് ജനനം. 15 വയസ്സിന് താഴെയുള്ള അമ്മമാർക്ക് ഏഴ് കുഞ്ഞുങ്ങൾ ജനിച്ചതായി സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിൻ്റെ ഡാറ്റ പറയുന്നു.

18 വയസ്സിന് മുമ്പുള്ള പ്രസവം പെൺകുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെ പ്രായപൂർത്തിയാകാത്തതിലേക്ക് നയിക്കുകയും അവരുടെ വിദ്യാഭ്യാസം, ഉപജീവനമാർഗം, ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് യൂണിസെഫ് പറയുന്നു. എന്നാൽ ലോകനിലവാരമുണ്ടെന്നവകാശപ്പെടുന്ന കേരള സാമൂഹിക-ആരോഗ്യ മേഖലയില്‍ ഇത്രയും വലിയ അനാരോഗ്യ പ്രവണതകള്‍ തുടരുകയും ചെയ്യുന്നു.

2022-ലെ കണക്കനുസരിച്ച്, ഹിന്ദുക്കളില്‍ 15-19 പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് 4,465 കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍, മുസ്ലീങ്ങളില്‍ 7,412 കുഞ്ഞുങ്ങള്‍ ജനിച്ചു. ക്രിസ്ത്യാനികളില്‍ 417 കുഞ്ഞുങ്ങള്‍ മാത്രമാണ് ഈ പ്രായ പരിധിയിലുള്ള അമ്മമാര്‍ക്ക് ജനിച്ചത്. ആ വര്‍ഷം കേരളത്തില്‍ ആകെ ജനനം 4,39,742 ആണ്. ഇതില്‍ ആണ്‍കുട്ടികളാണ് കൂടുതല്‍-2,23,222. പെണ്‍കുട്ടികള്‍-2,16,494 ആണ്.

Leave a Reply

Your email address will not be published. Required fields are marked *

ഘോഷിക്കുന്ന ആരോഗ്യം…കൗമാര പ്രസവം കേരളത്തില്‍ ഇപ്പോഴും ഭീകരം - The Political Editor