• Home
  • latest news
  • രാഹുലിന്റെ റായ്ബറേലി വിജയം മോദിയുടെ രണ്ടിരട്ടി ഭൂരിപക്ഷത്തില്‍

രാഹുലിന്റെ റായ്ബറേലി വിജയം മോദിയുടെ രണ്ടിരട്ടി ഭൂരിപക്ഷത്തില്‍

രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ വിജയത്തിലേക്ക് കുതിക്കുന്നത് നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്. കേരളത്തിലെ വയനാട് സീറ്റില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്നര ലക്ഷത്തിലേക്ക് വന്നിരിക്കയാണ്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തന്റെ മണ്ഡലമായ വാരണാസിയില്‍ ലീഡ് ഒന്നര ലക്ഷത്തിലേറെ മാത്രമാണ്. നരേന്ദ്രമോദിയെ സംബന്ധിച്ച് ഇത് ഏറെ നാണക്കേടുണ്ടാക്കുന്നതാണ്. ബിജെപിയുടെ പോര്‍മുഖവും ദൈവിക വ്യക്തിത്വമുണ്ടെന്ന് പുകഴ്ത്തപ്പെട്ട വ്യക്തിയുമായ മോദിക്ക് സ്വന്തം മണ്ഡലത്തില്‍ പോലും വന്‍ ജനപ്രീതി ഇല്ലെന്ന ആരോപണം ഉയര്‍ന്നേക്കും.

അതേസമയം ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിജയത്തിലേക്ക് കുതിക്കുന്ന അമിത്ഷായുടെ ഭൂരിപക്ഷം അഞ്ച് ലക്ഷത്തിലധികമാണ്.

Leave a Reply

Your email address will not be published. Required fields are marked *