“ഭീം ആർമി” സ്ഥാപകൻ ചന്ദ്രശേഖർ ആസാദ് എന്ന ‘രാവൺ’ ഉത്തർപ്രദേശിലെ നാഗിന മണ്ഡലത്തിൽ 50,000-ത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. അംബേദ്കറൈറ്റും ജാതിവിരുദ്ധ പ്രവർത്തകനുമായ ആസാദ്, ഇന്ത്യ സഖ്യവുമായി സഖ്യം ചേരാൻ വിസമ്മതിച്ചിരുന്നു. നാല് വർഷം മാത്രം പഴക്കമുള്ള പാർട്ടിയായ എഎസ്പിയുടെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. ബി.എസ്.പി. തകര്‍ന്നിടിഞ്ഞ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേരത്തെ ബി.എസ്.പി. ജയിച്ചിരുന്ന സീറ്റുകളില്‍ ദളിത്-പിന്നാക്ക-മുസ്ലീം വോട്ടുകള്‍ ഇന്ത്യ സഖ്യത്തിന് ഉള്‍പ്പെടെ അനുകൂലമായി മാറിയെന്നതിന് തെളിവാണ് ഇന്ത്യ സഖ്യത്തില്‍ ഇല്ലാതിരുന്ന രാവണ്‍ ജയിച്ചത്.
2019 ലെ തെരഞ്ഞെടുപ്പിൽ 3.5 ലക്ഷത്തിലധികം ദളിത് വോട്ടർമാർ ഉൾപ്പെടുന്ന സംവരണ മണ്ഡലമായ നാഗിനയിൽ ബിഎസ്പിയുടെ ഗിരീഷ് ചന്ദ്ര വിജയിച്ചിരുന്നു.
















