വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മണ്ഡലമായ വാരാണസിയില്‍ 5000 വോട്ടുകള്‍ക്ക് പിന്നിലായിയെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ അജയ്‌റായ് 11,000-ത്തില്‍ പരം വോട്ടുകള്‍ ഇതുവരെ നേടിയപ്പോള്‍ നരേന്ദ്രമോദിക്ക് 6000-ത്തിനടുത്ത് വോട്ടുകള്‍ മാത്രമാണ് ഇതുവരെ നേടിയിട്ടുള്ളത്.
നരേന്ദ്രമോദി ഒരു ഘട്ടത്തിലും പിറകിലാവുന്നത് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള പ്രചാരണമായിരുന്നു ബിജെപി നടത്തിക്കൊണ്ടിരുന്നത്.













