400 സീറ്റുകള്‍ കിട്ടുമെന്ന് അഹങ്കാരം പറഞ്ഞ് നടന്ന നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ ധാര്‍മികമായി അര്‍ഹതയില്ലെന്നും രാജിവെക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു.
നരേന്ദ്ര മോദിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ ധാർമികതയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മമത ബാനർജി പറഞ്ഞു.
“ഇത്രയും ക്രൂരതകൾ നടത്തിയിട്ടും, ഇത്രയധികം പണം ചെലവഴിച്ചിട്ടും, മോദി ജിയുടെയും അമിത് ഷായുടെയും ഈ ധാർഷ്ട്യം, മോദി പരാജയപ്പെട്ടു. ഇന്ത്യാ സംഘം വിജയിച്ചു, അയോധ്യയിൽ പോലും അവർ തോറ്റു.”– മമത കൊൽക്കത്തയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അയോദ്ധ്യ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദ് ബി.ജെ.പി എതിരാളിയായ ലല്ലു സിങ്ങിനെതോൽപ്പിച്ചത് ബിജെപിക്ക് വൻ നാണക്കേടായി. ഫൈസാബാദിൽ നിന്നുള്ള സിറ്റിംഗ് എംപിയാണ് ലല്ലുസിങ്. 48,680 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് അവധേഷ് പ്രസാദ് ജയിച്ചത്.













