• Home
  • latest news
  • ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മാഞ്ഞു പോയി, ഒഡിഷയില്‍ ബിജു ജനതാദളും

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മാഞ്ഞു പോയി, ഒഡിഷയില്‍ ബിജു ജനതാദളും

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യത്തിലുള്ള തെലുഗുദേശം പാര്‍ടി അട്ടിമറിവിജയം ആന്ധ്രയില്‍ നേടി. 175 അംഗ നിയമസഭയില്‍ 133 സീറ്റുകള്‍ തെലുഗു ദേശം നേടിയപ്പോള്‍ ഭരണത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത് വെറും 13 സീറ്റ് മാത്രം.

മറ്റുള്ളവര്‍ക്ക് ഇതിനേക്കാള്‍ സീറ്റുണ്ട്-29.
തെലുഗുദേശത്തെ ദേശീയ തലത്തില്‍ സഖ്യകക്ഷിയാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം വാഗ്ദാനം ചെയ്തു എന്നാണ് വാര്‍ത്ത.

ഒഡിഷയിലാവട്ടെ ബിജു ജനതാദളിന്റെ കോട്ടയില്‍ ബിജെപി വലിയ അട്ടിമറിയാണുണ്ടാക്കിയത്. നവീന്‍ പട്‌നായികിന്റെ ആധിപത്യം അവസാനിപ്പിച്ച തിരഞ്ഞെടുപ്പുഫലം 147-ല്‍ 78 സീറ്റുകളാണ് ബിജെപിക്ക് നല്‍കിയത്. ബിജെഡിക്ക് 53 സീറ്റ് മാത്രമാണ് കിട്ടിയത്. മറ്റുള്ളവര്‍ക്ക് 16 സീറ്റ് ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് മാഞ്ഞു പോയി, ഒഡിഷയില്‍ ബിജു ജനതാദളും - The Political Editor