• Home
  • latest news
  • ഹിമാലയത്തിൽ മുഴുവൻ സംസാരം മോദിയെക്കുറിച്ചു മാത്രം, മോദി ദൈവികനായ വ്യക്തി – ഉമാ ഭാരതി

ഹിമാലയത്തിൽ മുഴുവൻ സംസാരം മോദിയെക്കുറിച്ചു മാത്രം, മോദി ദൈവികനായ വ്യക്തി – ഉമാ ഭാരതി

താൻ ഹിമാലയത്തിൽ താമസിച്ച് കഴിഞ്ഞ രണ്ടര മാസത്തിനിടെ കണ്ടുമുട്ടിയ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരും ദർശകരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി “എക്‌സിൽ” ഒരു പോസ്റ്റിൽ പറഞ്ഞു. എക്‌സിറ്റ് പോളുകൾ പ്രവചിച്ച സംഖ്യകളേക്കാൾ കൂടുതലായി 450 ഓളം ലോക്‌സഭാ സീറ്റുകൾ എൻഡിഎ നേടുമെന്ന് ഉമാഭാരതി തിങ്കളാഴ്ച പറഞ്ഞു. പ്രധാനമന്ത്രി മോദി ഗംഗയെ അമ്മയോടാണ് ഉപമിച്ചതെന്നും ഇത് തൻ്റെ സ്വപ്നം (നദി സംരക്ഷണം) പൂർത്തീകരിക്കപ്പെടുമെന്ന വിശ്വാസം ശക്തിപ്പെടുത്തിയെന്നും ഉമാ ഭാരതി പറഞ്ഞു. താൻ ഗംഗാ നദിയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുകയാണ് ഇപ്പോൾ.

കന്യാകുമാരിയിൽ മോദിജി ധ്യാനം ചെയ്‌തത് പരാമർശിച്ച് ,ദൈവികനായ വ്യക്തിക്ക് മാത്രമേ അത് ചെയ്യാൻ കഴിയൂ എന്ന് മോദിയെ “കരിസ്മാറ്റിക് വ്യക്തി”യെന്ന് വിശേഷിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

ഹിമാലയത്തിൽ മുഴുവൻ സംസാരം മോദിയെക്കുറിച്ചു മാത്രം, മോദി ദൈവികനായ വ്യക്തി - ഉമാ ഭാരതി - The Political Editor