കൊല്ലപ്പെട്ട യുവ പഞ്ചാബി ഗായകനും യുവ കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ ഗാനം ഓര്‍മിപ്പിച്ച്, ഇന്ത്യ മുന്നണിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള സൂചന ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. എക്‌സിറ്റ് പോളുകളെ മോദി പോള്‍ എന്ന് പരിഹസിക്കുകയും ചെയ്തു. വോട്ടെണ്ണൽ ദിനത്തിനായി തയ്യാറെടുക്കാൻ വിളിച്ച കോൺഗ്രസിൻ്റെ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ .

“നിങ്ങൾ സിദ്ദു മൂസെവാലയുടെ 295 എന്ന ഗാനം കേട്ടിട്ടുണ്ടോ? 295.”- ഇന്ത്യൻ സഖ്യത്തിനുള്ള സീറ്റുകളുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് തിരിച്ചു ചോദിച്ചു.
” ഇത് എക്‌സിറ്റ് പോൾ അല്ല, മോദി മീഡിയ പോൾ ആണ്. ഇത് മോദിജിയുടെ ഫാൻ്റസി വോട്ടെടുപ്പാണ്. “– എക്‌സിറ്റ് പോളിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഇങ്ങനെ പ്രതികരിച്ചു.













