• Home
  • latest news
  • പ്രശാന്ത് കിഷോര്‍ ആവര്‍ത്തിക്കുന്നു…ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന സീറ്റുകള്‍

പ്രശാന്ത് കിഷോര്‍ ആവര്‍ത്തിക്കുന്നു…ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന സീറ്റുകള്‍

എക്‌സിറ്റ് പോള്‍ ഫലങ്ങളുമായി നിരവധി സര്‍വ്വേ ഏജന്‍സികള്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കവേ പ്രമുഖ ഇലക്ഷന്‍ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വീണ്ടും തന്റെ വാദം ആവര്‍ത്തിച്ചു- ബിജെപി മുന്നണി ഇത്തവണ 303 സീറ്റുകളോ അതില്‍ അല്‍പം കൂടുതലോ നേടി അധികാരത്തില്‍ വീണ്ടും വരും. ദ പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രവചനം.

പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയില്‍ കഴിഞ്ഞ തവണ കിട്ടിയ ബിജെപിയുടെ സീറ്റുകളില്‍ വലിയ മാറ്റം ഉണ്ടാവാനിടയില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രവചിക്കുന്നു. കിഴക്ക്, തെക്ക് ഇന്ത്യയില്‍ ബിജെപി നേരിയ നേട്ടമുണ്ടാക്കി എന്നാണ് ഇദ്ദേഹം പറയുന്നത്.

തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ വര്‍ധിച്ച സാന്നിധ്യം ബിജെപി ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രശാന്ത് വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

പ്രശാന്ത് കിഷോര്‍ ആവര്‍ത്തിക്കുന്നു…ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന സീറ്റുകള്‍ - The Political Editor