• Home
  • latest news
  • എന്‍.ഡി.എ. അധികാരം നിലനിര്‍ത്തും…തെക്കെ ഇന്ത്യയിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രവചനം

എന്‍.ഡി.എ. അധികാരം നിലനിര്‍ത്തും…തെക്കെ ഇന്ത്യയിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രവചനം

രാജ്യത്ത് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ സര്‍വ്വേയും വിലയിരുത്തുന്ന പ്രവചനങ്ങള്‍ പുറത്ത്. 543 അംഗ ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിന് 272 ആവശ്യമുള്ളിടത്ത് ഭരണകക്ഷിയായ എൻഡിഎ 350-ലധികം സീറ്റുകൾ നേടുമെന്നാണ് ഏറ്റവും കൂടുതൽ എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് പരമാവധി 150-160 സീറ്റ് വരെയാണ് മിക്ക പ്രവചനത്തിലും ഉള്ളത്.

ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, എബിപി-സി-വോട്ടർ, ന്യൂസ്24-ടുഡേയ്‌സ് ചാണക്യ, റിപ്പബ്ലിക് ടിവി-പിഎംആർക്-മാട്രിസ്, ടൈംസ് നൗ-ബുൾസ് ഐ, എൻഡിടിവി ഇന്ത്യ-ജൻ കി ബാത്ത്, ടിവി9 ഭാരതവർഷ്-പോൾസ്റ്റാർട്ട് എന്നിവ ആണ് സർവ്വേകൾ പുറത്തു വിട്ടത്.

https://thepoliticaleditor.com/2024/06/exit-poll-kerala

വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
റിപ്പബ്ലിക് ടിവി– എന്‍.ഡി.എ.ക്ക് 253-368, ഇന്ത്യ-118-133, മറ്റുള്ളവര്‍-43-48.
എന്‍.ഡി.ടി.വി.– 365, 142,36.
റിപ്പബ്ലിക് ടി.വി-പിഎംആര്‍ക്യു– 359,154,30.
ജന്‍ കി ബാത്– 362-392, 141-161,10-20.
ഇന്ത്യ ന്യൂസ് ഡി.ഡയനാമിക്‌സ്– 371,125,47.

543 അംഗ ലോക്‌സഭയിൽ ഭരണസഖ്യം 359 സീറ്റുകൾ വരെ നേടുമെന്നും പ്രതിപക്ഷമായ ഇന്ത്യ സഖ്യം 154 സീറ്റുകൾ നേടുമെന്നും റിപ്പബ്ലിക് ടിവി-പി മാർക്ക് സർവേ അവകാശപ്പെട്ടു. റിപ്പബ്ലിക് ടിവി-മാട്രൈസ് സർവേയിൽ എൻഡിഎയ്ക്ക് 353-368 സീറ്റുകളും പ്രതിപക്ഷത്തിന് 118-133 സീറ്റുകളും ലഭിക്കുമെന്നാണ്.

ജാൻ കി ബാത്ത് സർവേയിൽ എൻഡിഎയ്ക്ക് 362-392 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 141-161 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

എന്‍.ഡി.എ. അധികാരം നിലനിര്‍ത്തും…തെക്കെ ഇന്ത്യയിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രവചനം - The Political Editor