നോർവേയിലെ സ്റ്റാവാഞ്ചറിൽ നടന്ന നോർവേ ചെസ്സ് ടൂർണമെൻ്റിൻ്റെ മൂന്നാം റൗണ്ടിൽ ഇന്ത്യയുടെ 18-കാരനായ രമേഷ്ബാബു പ്രഗ്നാനന്ദ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസണെ ആദ്യമായി ഒരു ക്ലാസിക്കൽ ഗെയിമിൽ പരാജയപ്പെടുത്തി. ഇന്നലെ രാത്രി ആയിരുന്നു മത്സരം. കാൾസൻ്റെ രാജ്യത്ത് നടന്ന മത്സരത്തിൽ അദ്ദേഹത്തെ തോൽപ്പിച്ചത് വിജയ മധുരം ഉന്മാദകരമാക്കി.
കാൾസണും പ്രഗ്നാനന്ദയും ഈ ഫോർമാറ്റിൽ മുമ്പ് നടന്ന മൂന്ന് ഏറ്റുമുട്ടലുകൾ സമനിലയിലാക്കിയിരുന്നു. അതിൽ രണ്ടെണ്ണം 2023 ലോകകപ്പ് ഫൈനലിലുമായിരുന്നു.
ലോക ഒന്നാം നമ്പർ താരത്തിനെതിരെയുള്ള “പ്രാഗി’ൻ്റെ വിജയത്തിന്റെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയ അഭിനന്ദന സന്ദേശങ്ങളാൽ നിറഞ്ഞു.