ജാര്‍ഖണ്ഡില്‍ നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ ക്രിസ്ത്യാനികളെ ഇന്ത്യ സഖ്യകക്ഷിയായ ജെ.എം.എം.-ന് എതിരെ തിരിക്കാന്‍ നീക്കം. ജാര്‍ഖണ്ഡില്‍ ചില സ്‌കൂളുകളില്‍ അവധിദിനം ഞായറാഴ്ചയില്‍ നിന്നും വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്നും അവിടെ ക്രിസ്ത്യാനികള്‍ക്കെതിരെയാണ് ഇന്ത്യ സഖ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു.
ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ സ്‌കൂളുകളില്‍ അവധി ദിനം ഞായറാഴ്ചയില്‍ നിന്നും വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്നും ഇന്ത്യ സഖ്യം ഇപ്പോള്‍ ക്രിസ്ത്യാനികളോടും പോരാടുകയാണെന്നും മോദി പരിഹാസരൂപത്തില്‍ പറഞ്ഞു. ക്രിസ്ത്യാനികളെ മുസ്ലീങ്ങള്‍ക്കെതിരായി തിരിച്ച് വിദ്വേഷം സൃഷ്ടിക്കുന്ന നിലപാടുകള്‍ സംഘപരിവാര്‍ മുമ്പും സ്വീകരിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ സമൂഹം ഗണ്യമായ തോതിലുള്ളതിനാല്‍ അവരുടെ വികാരത്തെ മുതലെടുക്കാനാണ് മോദിയുടെ ശ്രമം എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.