Categories
latest news

ഞാന്‍ ഇന്ത്യയ്ക്ക് വോട്ടു ചെയ്തു, ‘ഇന്ത്യ’ ജയിക്കും- സീതാറാം യെച്ചൂരി

താന്‍ തന്റെ രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഇന്ത്യ മുന്നണിക്കും വേണ്ടിയാണ് വോട്ടു ചെയ്തതെന്ന് യെച്ചൂരി പറഞ്ഞു.

Spread the love

രാജ്യത്തെ ഇടതുപക്ഷ ദേശീയ നേതാക്കളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഡെല്‍ഹിയില്‍ വോട്ട് ചെയ്തു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട് , വയനാട്ടിൽ സ്ഥാനാർഥി കൂടിയായിരുന്ന സിപിഐ നേതാവ് ആനി രാജ തുടങ്ങിയ പ്രമുഖര്‍ ഇന്നാണ് വോട്ട് രേഖപ്പെടുത്തിയത്. ഡെല്‍ഹി വസന്ത്കുഞ്ചിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സീതാറാം യെച്ചൂരി മാധ്യമങ്ങളെ കണ്ടു.

താന്‍ തന്റെ രാജ്യത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഇന്ത്യ മുന്നണിക്കും വേണ്ടിയാണ് വോട്ടു ചെയ്തതെന്ന് യെച്ചൂരി പറഞ്ഞു.

thepoliticaleditor

“ഞാൻ ഇന്ത്യയ്‌ക്ക്, എൻ്റെ രാജ്യത്തിന് വേണ്ടി വോട്ട് ചെയ്തു. ജനാധിപത്യത്തിനും എൻ്റെ രാജ്യത്തിൻ്റെ ഐക്യത്തിനും എൻ്റെ ഭരണഘടനയ്ക്കും വേണ്ടിയാണ് ഞാൻ വോട്ട് ചെയ്തത്. ഇന്ത്യയിലെ ജനങ്ങൾ വിജയിക്കും. അതിനാൽ ഇന്ത്യ വിജയിക്കും . അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിജയിക്കുമെന്ന് ഉറപ്പുണ്ട്.”– യെച്ചൂരി പിടിഐയോട് പറഞ്ഞു.


“ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ, എല്ലാ ദിവസവും വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടാൻ വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ജാഗ്രത പാലിക്കണം. നിർഭാഗ്യവശാൽ അത് ചെയ്യുന്നില്ല.”– അദ്ദേഹം പറഞ്ഞു.

വയനാട് മണ്ഡലത്തിൽ കോൺഗ്രസിൻ്റെ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച ആനി രാജ ന്യൂഡൽഹിയിലെ സഞ്ചാര് ഭവനിലെ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത് .
“ഈ തിരഞ്ഞെടുപ്പ് രാജ്യത്തിനും ജനങ്ങൾക്കും അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും വേണ്ടിയുള്ള നിർണായക തിരഞ്ഞെടുപ്പാണ്. അതിനാൽ ഇത് ചരിത്രപരമായ തെരഞ്ഞെടുപ്പാണ്. ഇന്ത്യൻ സഖ്യ സ്ഥാനാർത്ഥികൾക്കായി എല്ലാവരും വോട്ടുചെയ്യണമെന്ന് ഞാൻ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.”– ആനി രാജ പിടിഐയോട് പറഞ്ഞു.

കോണ്‍ഗ്രസ്-ആംആദ്മി സഖ്യത്തിന്റെ സ്ഥാനാര്‍ഥികളാണ് ഇടതുപക്ഷത്തിന്റെയും ഇത്തവണത്തെ സ്ഥാനാര്‍ഥികള്‍. ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നാലിടത്ത് ആംആദ്മിയും മൂന്നിടത്ത് കോണ്‍ഗ്രസുമാണ് സ്ഥാനാര്‍ഥികള്‍. രാജ്യത്ത് ഇത്തവണ വോട്ടു ശതമാനത്തിന്റെ കാര്യത്തില്‍ മുന്നിലായിരുന്നിട്ടും കോണ്‍ഗ്രസ് മറ്റൊരു സഖ്യകക്ഷിക്കു വേണ്ടി ഭൂരിപക്ഷം സീറ്റുകള്‍ വേണ്ടെന്നു വെച്ച ഏക സംസ്ഥാനമാണ് ഡെല്‍ഹി. താഴെത്തട്ടില്‍ ഒട്ടും സുഖകരമല്ലാതിരുന്ന കോണ്‍ഗ്രസ്-ആംആദ്മി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം അവസാനഘട്ടത്തില്‍ കെജ്രിവാളും രാഹുല്‍ ഗാന്ധിയും നേരിട്ട് ഒരുമിച്ചിറങ്ങിയതോടെ സമവായത്തിലേക്ക് അടുക്കുകയായിരുന്നു. കോണ്‍ഗ്രസ്-ആം ആദ്മി പ്രവര്‍ത്തകര്‍ പരസ്പരം വോട്ട് നല്‍കുമോ എന്ന കാര്യത്തില്‍ ഇരു പാര്‍ടികള്‍ക്കും ഇപ്പോഴും ഉറപ്പില്ല എന്നതും ഡെല്‍ഹിയിലെ സാഹചര്യമാണ്. ബിജെപിക്കെതിരെ നേരത്തെ ഉണ്ടായതു പോലെ ത്രികോണ മല്‍സരം ഒഴിവാക്കാന്‍ സാധിച്ചതാണ് ഡെല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിനുണ്ടായ ഏറ്റവും വലിയ വിജയസാധ്യതാഘടകം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick