ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യൂയോർക്ക് കോടതി വിധിച്ചു . നവംബറില്‍ നടക്കാന്‍ പോകുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ട്രംപിന് ഈ വിധി ഏറ്റവും വലിയ തിരിച്ചടിയായിരിക്കയാണ്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കയുടെ മുൻ പ്രസിഡന്റിനെതിരെ ക്രിമിനൽ കേസ് വരുന്നത്. അവിഹിത ബന്ധം മറിച്ചുവയ്‌ക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് 1,30,000 ഡോളർ ( ഒരു കോടിയിൽ പരം രൂപ ) നൽകിയെന്നും, ഇതിനുവേണ്ടി ബിസിനസ് രേഖകളിൽ കൃത്രിമം കാണിച്ചെന്നുമാണ് കേസ്. ട്രംപ് അഭിഭാഷകൻ മുഖേനയാണ് സ്റ്റോമിക്ക് പണം നൽകിയത്.
34 കേസുകളിലും ട്രംപ് കുറ്റക്കാരാണാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ശിക്ഷ ജൂലായ് പതിനൊന്നിന് വിധിക്കും. ഏകകണ്ഠമായായിരുന്നു ജൂറിയുടെ വിധി. വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷന് നാല് ദിവസം മുമ്പ്, ജൂലൈ 11 ന് ആയിരിക്കും ട്രംപിൻ്റെ ശിക്ഷാവിധി . നവംബർ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെതിരെ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യുന്ന കൺവെൻഷൻ ആണിത് .
ആരും നിയമത്തിന് അതീതരല്ലെന്ന് എതിരാളികളായ ജോ ബൈഡൻ , കമല ഹാരിസ് എന്നിവർ പറഞ്ഞു, അതേസമയം വിധി രാഷ്ട്രീയ എതിരാളികളോടുള്ള ചതിയുടെ ഫലമാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
“ഇത് അപമാനമാണ് . അഴിമതിക്കാരനായ ജഡ്ജിയുടെ കബളിപ്പിക്കപ്പെട്ട വിചാരണയായിരുന്നു ഇത്. അതൊരു കപട വിചാരണയാണ്. ഇതൊരു കൃത്രിമവും അപമാനകരവുമായ വിചാരണയായിരുന്നു.”– വിധി കേട്ടതിന് തൊട്ടുപിന്നാലെ ട്രംപ് പറഞ്ഞു.