തിരുവനന്തപുരം മേയറുമായുള്ള അശ്ലീല ആംഗ്യം കാണിച്ച് അപമാനിച്ചുവെന്ന കേസില്‍ പൊലീസന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി. യദുവാണ് സംഭവത്തിലെ പ്രതി.
അത് പോലെ മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കസംഭവത്തിന്റെ “ഡമ്മി” ദൃശ്യങ്ങൾ പൊലീസ് പുനരാവിഷ്‌കരിച്ചു. മ്യൂസിയം പൊലീസ് നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് സംഭവം പുനരാവിഷ്‌കരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പരിശോധന. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെ ബസും കാറും ഓടിച്ചാണ് സംഭവം പുനരാവിഷ്‌കരിച്ച് പരിശോധിച്ചത്. പരിശോധനയിൽ മേയറുടെ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്നതായി പറയുന്ന അതേ സമയത്ത് തന്നെയാണ് പുനരാവിഷ്കരണവും നടന്നത്. ഡ്രൈവർ മോശമായി ആംഗ്യം കാണിച്ചാൽ കാറിൻ്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമോ എന്നതായിരുന്നു പരിശോധനാ വിഷയം. കാണാൻ കഴിയുമെന്ന് പൊലീസ് കണ്ടെത്തി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
യദുവിന്റെ ആവശ്യം കോടതി തള്ളി…ഡമ്മി പരീക്ഷണത്തില്‍ യദുവിന് തിരിച്ചടിയെന്ന് പോലീസ്
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024