കോണ്‍ഗ്രസിനു സമാജ് വാദി പാര്‍ടിക്കുമായി പാകിസ്താനില്‍ ഇപ്പോള്‍ പ്രാര്‍ഥനകള്‍ നടന്നുകൊണ്ടിരിക്കയാണെന്നും അതിര്‍ത്തികളിലുടനീളം ജിഹാദികള്‍ അവര്‍ക്ക് പിന്തുണയുമായി നില്‍ക്കയാണെന്നും വോട്ട് ജിഹാദ് നടപ്പാക്കാന്‍ നോക്കുകയാണെന്നും ആരോപിച്ച് ഉത്തര്‍ പ്രദേശിലെ വിവിധ മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പു പ്രസംഗം.
ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ കാശ്മീരില്‍ 370-ാം വകുപ്പ് തിരിച്ചു കൊണ്ടു വരും. അവര്‍ വിഭജനത്തിന്റെ ഇരകള്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ നിയമം അവര്‍ മാറ്റിമറിക്കും-മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനമല്ല, ദശാബ്ദങ്ങള്‍ പിന്നോട്ട് നയിക്കലാണ് ഇന്ത്യസഖ്യത്തിന്റെ ലക്ഷ്യമെന്നു് മോദി പറഞ്ഞു.
ഇന്ത്യ സഖ്യത്തെ ഇന്‍ഡി ജമാ അത്ത് എന്ന് മോദി പരിഹസിച്ചു. ദളിതര്‍ക്കു തുല്യമായി മുസ്ലീം സംവരണവും കൊണ്ടുവരാനാണ് ഇന്‍ഡി ജമാ അത്തിന്റെ ഉദ്ദേശ്യമെന്നും മോദി ആരോപിച്ചു.