പൂക്കോട് വെറ്റിനറി സർവ്വകലാശാലാ വിദ്യാർത്ഥി കെ.എസ്. സിദ്ധാർത്ഥൻ ഹോസ്റ്റലിൽ ക്രൂരമർദ്ദനത്തിന് ഇരയായതിനെ തുടർന്ന് മരിച്ച കേസിൽ എല്ലാ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു . 19 പ്രതികൾക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന സിബിഎയുടെ യും സിദ്ധാർത്ഥന്റെ അമ്മയുടെയും എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് സി.എസ് ഡയസ് പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയത്.
വയനാട് ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനം വിട്ടുപോകരുത്, പാസ്പോർട് വിചാരണക്കോടതിയിൽ സമർപ്പിക്കണം എന്നിങ്ങനെ കർശന വ്യവസ്ഥകളോടെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. റാഗിംഗ്, ഗൂഡാലോചന, ആത്മഹത്യാ പ്രേരണ, മർദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിദ്ധാര്‍ത്ഥനെതിരെ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാണെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.. ക്രൂരമായ ശാരീരിക ആക്രമണവും അപമാനവുമാണ് സിദ്ധാർത്ഥന് പ്രതികളിൽ നിന്നും നേരിടേണ്ടി വന്നത്. ബെല്‍റ്റും കേബിളും കൊണ്ട് സിദ്ധാര്‍ത്ഥനെ പ്രതികള്‍ ആക്രമിച്ചു.രണ്ടു ദിവസം നഗ്നനാക്കി മർദിച്ചുവെന്നും അടിവസ്ത്രത്തില്‍ നിര്‍ത്തി അപമാനിച്ചുവെന്നും കോടതിയിൽ സമ്ർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.