ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന് വീണ്ടും ഭീകരമായ നാക്കുപ്പിഴ. ഇത്തവണ അദ്ദേഹം പറഞ്ഞത് നരേന്ദ്രമോദി വീണ്ടും അഞ്ചു വര്‍ഷത്തേക്ക് മുഖ്യമന്ത്രിയായി തിരിച്ചുവരും എന്നായിരുന്നു. ബിഹാറിലെ പട്‌ന ലോക്‌സഭാ മണ്ഡലത്തിലെ ദനിയവാനില്‍ സംസാരിക്കവേയാണ് നിതീഷിന് വീണ്ടും ഭീമാബദ്ധം പറ്റിയത്.
നേരത്തെ ബിജെപി സഖ്യം നാലായിരം സീറ്റ് നേടി അധികാരത്തില്‍ വരുമെന്നതുള്‍പ്പെടെ നാക്കുപ്പിഴകള്‍ നിതീഷ് വരുത്തിയിരുന്നു. ഇതെല്ലാം വലിയ തോതില്‍ നിതീഷിനെ പരിഹസിക്കാന്‍ എതിരാളികള്‍ ഉപയോഗിക്കുകയും ചെയ്തിരുന്നു.

400 സീറ്റ് നേടി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയായി വരും, ബിഹാറും രാജ്യവും പുരോഗതി നേടും- നിതീഷ് ഇങ്ങനെയാണ് പ്രസംഗിച്ചത്. അബദ്ധം പിണഞ്ഞത് പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞു കൊടുത്തപ്പോള്‍ നരേന്ദ്രമോദി ഇപ്പോള്‍ തന്നെ പ്രധാനമന്ത്രിയാണല്ലോ, അദ്ദേഹം തുടരും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് നിതീഷ് തിരുത്തി. പക്ഷേ അപ്പോഴേക്കും പ്രസംഗം വൈറലായി സമൂഹമാധ്യമങ്ങളില്‍ കൊണ്ടാടപ്പെട്ടിരുന്നു.