ബാർ ഉടമകളിൽ നിന്ന് പണപ്പിരിവ് നടത്തുന്നവെന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്നും മദ്യ ഉപഭോഗം സംസ്ഥാനത്ത് കുറയുകയാണ് ചെയ്തതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മന്ത്രി എം.ബി.രാജേഷ് രാജിവെക്കേണ്ട കാര്യമില്ലെന്നും സമ്പന്നരുടെ താല്‍പര്യമല്ല ഇടതു മുന്നണി സംരക്ഷിക്കുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.
“മുന്‍പ് 22 ലക്ഷമായിരുന്നു ബാര്‍ ലൈസന്‍സ് ഫീസ് 35 ലക്ഷമാക്കി വര്‍ധിപ്പിക്കയാണ് ഞങ്ങള്‍ ചെയ്തത്. ഡ്രൈ ഡേ ഒഴിവാക്കുന്നതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല. മാദ്ധ്യമങ്ങൾ പറഞ്ഞത് കൊണ്ട് ഡ്രൈ ഡേ ഒഴിവാക്കുകയോ ഒഴിവാക്കാതിരിക്കുകയോ ചെയ്യില്ല. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാർട്ടിയല്ല സിപിഎം.”- ഗോവിന്ദന്‍ പ്രതികരിച്ചു. മദ്യനയത്തിൽ സർക്കാരോ പാർട്ടിയോ ഇതുവരെ ചർച്ച തുടങ്ങിയിട്ടില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.













