• Home
  • latest news
  • ബംഗലുരു എയര്‍പോര്‍ട്ടിലേക്ക് ഇനി വാഹനങ്ങള്‍ക്ക് ചുമ്മാ പോകാന്‍ കഴിയില്ല

ബംഗലുരു എയര്‍പോര്‍ട്ടിലേക്ക് ഇനി വാഹനങ്ങള്‍ക്ക് ചുമ്മാ പോകാന്‍ കഴിയില്ല

ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ( ബിയാൽ ) സ്വകാര്യ വാഹനങ്ങൾക്കും വാണിജ്യ വാഹനങ്ങൾക്കും മെയ് 20 മുതൽ പ്രവേശന ഫീസ് ഏർപ്പെടുത്തി. ഇതോടെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ ചെലവ് ഉയരും.

ടെർമിനലുകൾ 1, 2 എന്നിവിടങ്ങളിലേക്ക് വരുന്നതിനും കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായി ഇനി ഫീസ് നൽകണം. ക്യാബുകളും മറ്റ് വാണിജ്യ വാഹനങ്ങളും ഉൾപ്പെടുന്ന മഞ്ഞ ബോർഡ് വാഹനങ്ങൾക്ക് ഏഴു മിനിറ്റ് വരെ 150 രൂപ പ്രവേശന ഫീസ് നൽകണം. ഏഴ് മിനിറ്റിന് ശേഷം ഫീസ് 300 രൂപയായി വർദ്ധിക്കും. സ്വകാര്യ ഉപയോഗത്തിനായുള്ള വൈറ്റ്ബോർഡ് വാഹനങ്ങൾ ഏഴ് മിനിറ്റ് മുതൽ 14 മിനിറ്റ് വരെ 150 രൂപ നൽകണം.

ബസുകൾക്ക് പ്രവേശന ഫീസ് 600 രൂപയാണ്. ടെമ്പോ ട്രാവലർമാർ 300 രൂപ നൽകണം. ബസുകൾക്കും ടെമ്പോ ട്രാവലർമാർക്കും ടെർമിനൽ ഒന്നിലെ ലെയ്ൻ മൂന്ന് വഴി പ്രവേശിക്കാൻ അനുവാദമുണ്ട്.

മുൻകൂർ അറിയിപ്പ് കൂടാതെ എൻട്രി ഫീസ് പെട്ടെന്ന് നടപ്പാക്കിയതിനെ തുടർന്ന് ഞായറാഴ്ച വിമാനത്താവളത്തിൽ ആകെ അലങ്കോലമായ അവസ്ഥ ആയിരുന്നു എന്നാണ് റിപ്പോർട്ട്.

വിമാനത്താവളത്തിൻ്റെ അറൈവൽ സോണുകളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ ഫീസ് ബാധകമാകുമെന്നും എന്നാൽ നിയുക്ത സോണുകളിൽ പ്രവർത്തിക്കുന്ന ഒല, ഉബർ തുടങ്ങിയ ആപ്പ് അടിസ്ഥാനമാക്കിയുള്ള സെർവീസുകളെ ഇത് ബാധിക്കില്ലെന്നും അറിയിപ്പുണ്ട്. അതുപോലെ, മേരു ക്യാബ്‌സ്, മെഗാ ക്യാബ്‌സ്, കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (കെഎസ്‌ടിഡിസി) എയർപോർട്ട് ടാക്സികൾ എന്നിവ “ബിയാലി”ന് പ്രത്യേക ചാർജുകൾ നൽകുന്നതിനാൽ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

ബംഗലുരു എയര്‍പോര്‍ട്ടിലേക്ക് ഇനി വാഹനങ്ങള്‍ക്ക് ചുമ്മാ പോകാന്‍ കഴിയില്ല - The Political Editor