രോഗിയുടെ ഇടതുകാലിന് പകരം ആരോഗ്യമുള്ള വലതുകാലിൽ ശസ്ത്രക്രിയ നടത്തിയതിന് തെലങ്കാന സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്വകാര്യ ഡോക്ടറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഹൈദരാബാദിലെ ഓർത്തോപീഡിഷ്യൻ കരൺ എം പാട്ടീലിൻ്റെ ലൈസൻസ് കൗൺസിൽ സസ്‌പെൻഡ് ചെയ്തു.
ഇടതുകാലിന് പകരം ഒരു രോഗിയുടെ ആരോഗ്യമുള്ള വലതുകാലിലാണ് അദ്ദേഹം ശസ്ത്രക്രിയ നടത്തിയത്. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ ഇടതുകാലിന് വീണ്ടും ശസ്ത്രക്രിയ നടത്തി. ഇര ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർക്ക് പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടർ അനാസ്ഥ കാണിച്ചതായി മെഡിക്കൽ കൗൺസിൽ കണ്ടെത്തി. ഡോക്ടറുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച കൗൺസിൽ ചെയർമാൻ വി രാജലിംഗം പുറപ്പെടുവിച്ചു.













