‘മോദി ഗ്യാരൻ്റി’ പൊളിഞ്ഞുവെന്നും ‘പുറത്താകാൻ ഒരുങ്ങുന്ന പ്രധാനമന്ത്രി’ക്ക് ഹിന്ദു-മുസ്ലിം രാഷ്ട്രീയം ഒഴികെ ഒരു അജണ്ടയും ഇല്ലെന്നും കോൺഗ്രസ് പരിഹസിച്ചു. പ്രധാനമന്ത്രി ഒരു പാത്തോളജിക്കൽ നുണയനാണെന്ന് രാജ്യത്തിന് നന്നായി അറിയാമെന്ന് കോൺഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു. ഹിന്ദു-മുസ്ലിം കാർഡ് കളിക്കാൻ തുടങ്ങിയാൽ താൻ പൊതുജീവിതത്തിന് യോഗ്യനാകില്ലെന്ന് ന്യൂസ് 18- ന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെയാണ്കോൺഗ്രസിന്റെ വിമർശനം.
“ഇത് ഞങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നടപടിയെടുക്കേണ്ടതായിരുന്നു, പക്ഷേ സങ്കടകരമെന്നു പറയട്ടെ, ഉണ്ടായിട്ടില്ല .”– ജയ്‌റാം രമേശ് പറഞ്ഞു.













