മുഖ്യമന്ത്രി പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും നേരത്തേ മടങ്ങുന്നു. ഇന്‍ഡോനേഷ്യ സന്ദര്‍ശനത്തിനു ശേഷം സിംഗപ്പൂരില്‍ ഈ മാസം 19 വരെ തുടരാനും അതിനു ശേഷം ദുബായ് വഴി 22-ന് കേരളത്തിലേക്ക് മടങ്ങാനും ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതി.
എന്നാല്‍ സിംഗപ്പൂരില്‍ നിന്നും ഇന്ന് മുഖ്യമന്ത്രി ദുബായിലെത്തി. ഇന്ന് സിംഗപ്പൂരില്‍ നിന്നും നടത്താനുദ്ദേശിച്ച ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗവും ദുബായില്‍ വെച്ചാണ് നടത്തിയത്. സന്ദര്‍ശന ദിവസം വെട്ടിച്ചുരുക്കി താന്‍ 22-നു പകരം 19-ന് നാട്ടില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ സ്വകാര്യ വിദേശ സന്ദര്‍ശനം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തിരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ മറ്റ് സംസ്ഥാനത്തേക്കൊന്നും പോകാതെ വിദേശത്തേക്ക് ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സുഖവാസത്തിന് പോയെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉള്‍പ്പെടെ ഉയര്‍ത്തിയത്.













