• Home
  • kerala
  • ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

കെ കെ ശൈലജയെക്കുറിച്ച് വിവാദ പ്രസംഗം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും റോന്ത് ചുറ്റിയിരുന്നു എന്ന് ഹരിഹരൻ പറയുന്നു. സ്‌ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ പിന്നീട് ഇതേ സംഘം എത്തി വാരികൊണ്ട് പോയെന്നും ഹരിഹരൻ പറഞ്ഞു.

https://thepoliticaleditor.com/2024/05/sexist-remarks-from-rmp-leader-towards-kk-shylaja

യുഡിഎഫും ആർഎംപിയും ചേർന്ന് വടകരയിൽ വർഗീയതക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ കെ എസ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവാദമാവുകയും കോൺഗ്രസ്സും ആർ എം പിയും യുഡിഎഫും അതിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു - The Political Editor