• Home
  • latest news
  • ആശുപത്രി ബില്‍ താങ്ങാനാവാതെ ഭര്‍ത്താവ് ഭാര്യയെ ആശുപത്രിമുറിയില്‍ കൊലപ്പെടുത്തി

ആശുപത്രി ബില്‍ താങ്ങാനാവാതെ ഭര്‍ത്താവ് ഭാര്യയെ ആശുപത്രിമുറിയില്‍ കൊലപ്പെടുത്തി

ഭാര്യയുടെ ചികില്‍സാച്ചെലവുകള്‍ താങ്ങാനാവാതെ, ആശുപത്രി മുറിയില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ ആരുമില്ലാത്ത നേരത്ത് ശ്വാസം മുട്ടിച്ചു കൊന്നു. യു.എസിലെ കാന്‍സാസില്‍ ആണ് സംഭവം. പ്രതിയായ റോണി വിഗ്‌സ് കുറ്റം സമ്മതിച്ചു.

മെയ് മൂന്നിന് റോണിയുടെ ഭാര്യയെ ഡയാലിസിസിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് നടത്തിയ ചികില്‍സകളൊന്നും ഫലിക്കാതെ മെയ് നാലിന് ഭാര്യയുടെ മസ്തിഷ്‌ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് അവയവ ദാനത്തിനുള്ള നടപടികള്‍ ആരംഭിച്ചതിനിടയിലാണ് താന്‍ ഭാര്യയെ കൊല്ലേണ്ടി വന്നതാണെന്ന് റോണി കുറ്റസമ്മതം നടത്തിയത്. ശ്വാസം മുട്ടിച്ചു കൊന്ന ശേഷം ഓടിപ്പോയി. പിന്നീട് മകന്‍ തിരികെ വന്നപ്പോള്‍ താന്‍ അവനോട് കുറ്റം സമ്മതിച്ചതായും ആശുപത്രി ജീവനക്കാര്‍ക്ക് റോണി മൊഴി നല്‍കി. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഭാര്യയുടെ നിലവിളി തടയാൻ താൻ ആദ്യം അവളുടെ മൂക്കും വായും പൊത്തിപ്പിടിച്ചുവെന്ന് പ്രതി പോലീസ് ഡിറ്റക്ടീവിനോട് പറഞ്ഞു. താൻ വിഷാദത്തിലായിരുന്നു എന്നും ബില്ലുകൾ അടയ്ക്കാൻ കഴിയാതെ വന്നതായും മൊഴിയിൽ പറയുന്നു.

ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കൊല്ലാൻ ആദ്യ ശ്രമം നടത്തിയതായി റോണി വിഗ്‌സ് പറഞ്ഞു എന്നാൽ നിരീക്ഷണ വിധേയനായതിനാൽ അവസരം ഉണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രതി സമ്മതിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

ആശുപത്രി ബില്‍ താങ്ങാനാവാതെ ഭര്‍ത്താവ് ഭാര്യയെ ആശുപത്രിമുറിയില്‍ കൊലപ്പെടുത്തി - The Political Editor