• Home
  • latest news
  • മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു

മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു. ശനിയാഴ്ച ദുർഗാപൂരിൽ ആണ് സംഭവം. ഹെലികോപ്റ്ററിൽ കയറിയ ശേഷം ഇരിപ്പിടത്തിൽ കാൽ തെന്നി വീഴുകയായിരുന്നു . മുഖ്യമന്ത്രിക്ക് നിസാര പരിക്കേറ്റതായും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ശുശ്രൂഷ നൽകിയതായും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനായി അവർ അസൻസോളിലേക്കുള്ള യാത്രയിലായിരുന്നു.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മമത ബാനർജിക്ക് പരിക്കേൽക്കുന്നത്. മാർച്ച് 14 ന്, 69 കാരിയായ തൃണമൂൽ കോൺഗ്രസ് നേതാവ് കൊൽക്കത്തയിലെ കാളിഘട്ടിലെ വസതിയിൽ വീണ് നെറ്റിയിലും മൂക്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു - The Political Editor