ഷോര്‍ണൂരിനും തിരുവനന്തപുരത്തിനുമിടയില്‍ ഓടുന്ന ജനപ്രിയ ട്രെയിനായ വേണാട് എക്‌സ്പ്രസിന്റെ ഒരു മാറ്റം മെയ് ഒന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് റെയില്‍വേ പ്രഖ്യാപിച്ചു.
മേയ് ഒന്ന് മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തില്ല. ഇതോടെ സമയക്രമത്തിൽ 30 മിനിറ്റോളം മുൻപേ ഓടും. തിരുവനന്തപുരത്ത് നിന്ന് ഷോർണൂർ വരെ സർവീസ് നടത്തുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. ഷോർണൂരിൽ നിന്നും തിരിച്ചുമുള്ള സർവീസിലും സൗത്ത് സ്റ്റേഷനിൽ എത്തില്ല. എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റോപ്പുകളിലും 15 മിനിറ്റോളം നേരത്തെ ട്രെയിൻ എത്തും.













