• Home
  • latest news
  • രാഹുലിന് സുഖമില്ല, റാലിയിൽ പങ്കെടുക്കില്ല

രാഹുലിന് സുഖമില്ല, റാലിയിൽ പങ്കെടുക്കില്ല

രാഹുൽ ഗാന്ധിക്ക് അനാരോഗ്യം. അദ്ദേഹം പങ്കെടുക്കേണ്ട ഇന്നത്തെ റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും. മധ്യപ്രദേശിലെ സത്‌നയിൽ നടക്കുന്ന കോൺഗ്രസ് റാലിയിലായിരുന്നു രാഹുൽ പങ്കെടുക്കേണ്ടിയിരുന്നത്.

പാർട്ടി സ്ഥാനാർത്ഥി സിദ്ധാർത്ഥ് കുശ്‌വാഹയ്ക്ക് വേണ്ടി ഖാർഗെ സത്‌ന യോഗത്തെ അഭിസംബോധന ചെയ്യുമെന്ന് പാർട്ടി സംസ്ഥാന ഘടകം മേധാവി ജിതു പട്‌വാരി പറഞ്ഞു.

2004 മുതൽ ഈ മണ്ഡലത്തിൽ എംപി ആയ ബിജെപിയുടെ ഗണേഷ് സിംഗിനെതിരെയാണ് കുശ്വാഹ മത്സരിക്കുന്നത്. ഏപ്രിൽ 26നാണ് സത്‌നയിൽ വോട്ടെടുപ്പ്.

‘സുഹൃത്തുക്കൾക്ക്’ വിൽക്കാൻ മോദി റെയിൽവേയെ നശിപ്പിക്കുകയാണെന്ന് രാഹുൽ

‘സുഹൃത്തുക്കൾക്ക്’ വിൽക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാർ റെയിൽവേയെ നശിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്രസർക്കാർ റെയിൽവേയുടെ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കാൻ ‘ റെയിൽവേ കഴിവില്ലാത്ത സംവിധാനമായി ‘ചിത്രീകരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. സാധാരണക്കാർ പൊതുഗതാഗതം സംരക്ഷിക്കാൻ മോദി സർക്കാരിനെ പുറത്താക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

രാഹുലിന് സുഖമില്ല, റാലിയിൽ പങ്കെടുക്കില്ല - The Political Editor