• Home
  • kerala
  • വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു

രാഹുല്‍ മല്‍സരിക്കുന്ന ലോക്‌സഭാ മണ്ഡലത്തിന്റെ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ജില്ലയായ വയനാട്ടില്‍ കോണ്‍ഗ്രസിന് നാണക്കേടായി വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി പി.എം. സുധാകരൻ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘‘ഡിസിസി ജനറൽ സെക്രട്ടറിയായ എനിക്കു പോലും അപ്രാപ്യനായ ജനപ്രതിനിധിയാണ് രാഹുൽ ​ഗാന്ധി. അപ്പോൾ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും? അഞ്ചു വർഷക്കാലം ജനത്തെ വഞ്ചിച്ച രാഹുലിന് ഇനിയും അവസരം കൊടുത്താൽ വയനാട് നശിച്ചു പോകും. അമേഠിയിൽ മത്സരിക്കില്ലെന്ന് വയനാട്ടുകാർക്ക് ഉറപ്പ് നൽകാൻ രാഹുൽ തയ്യാറുണ്ടോ? ഈ കാലഘട്ടത്തിന് അനുയോജ്യമായ പാർട്ടിയാണ് ബിജെപി. നരേന്ദ്ര മോദിയുടെ വികസനം വയനാട്ടിലുമെത്താൻ കെ.സുരേന്ദ്രൻ വിജയിക്കണം’’ –പി.എം.സുധാകരൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *

വയനാട് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു - The Political Editor