പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. കൊവിഡ് കാലത്തെ സര്‍ക്കാരിന്റെ നിരുത്തരവാദിത്വത്തെക്കുറിച്ച് രാഹുല്‍ ഇന്ന് തമിഴ്‌നാട്ടില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ രൂക്ഷമായി വിമര്‍ശിച്ചു. കൊവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ചുവീണു, മൃതദേഹങ്ങള്‍ കുന്നുകൂടി. എന്നാല്‍ മോദിക്ക് ജനങ്ങള്‍ പാത്രം കൊട്ടണമെന്നായിരുന്നു ആഗ്രഹം- രാഹുല്‍ പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ യുവാക്കള്‍ക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തുമെന്നും 30 ലക്ഷം സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ നികത്താനുള്ള നിയമനിര്‍മാണം നടത്തുമെന്നും രാഹുല്‍ പ്രഖ്യാപിച്ചു.













