• Home
  • kerala
  • മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് ഇഡി ഹൈക്കോടതിയില്‍
Image

മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് ഇഡി ഹൈക്കോടതിയില്‍

കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ആവര്‍ത്തിച്ച് ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്വേഷണ നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് ഐസക്കിന് സമന്‍സ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.

ഇ ഡി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്ന് ഇ ഡി കോടതിയില്‍ പറഞ്ഞു.

ഐസക്കിന്റെ മൊഴി എടുത്തെങ്കില്‍ മാത്രമേ മറ്റ് ചിലര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കഴിയൂ. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കാണ്. കിഫ്ബി ഹാജരാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി മിനുറ്റ്‌സുകളില്‍ ഇക്കാര്യം വ്യക്തമാണ്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമാണ്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയും പ്രധാനമെന്നും ഇ ഡി കോടതിയെ അറിയിച്ചു. എന്തിനാണ് പുതിയ സമന്‍സ് നല്‍കിയതെന്ന് ഇ ഡി വ്യക്തമാക്കണമെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് ആവര്‍ത്തിച്ച് ഇഡി ഹൈക്കോടതിയില്‍ - The Political Editor