Categories
latest news

ഗാസയിലെ ആശുപത്രിയിലേക്ക് ഇസ്രായേല്‍ വ്യോമാക്രമണം; കുറഞ്ഞത് 500 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിയില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ലോകത്തെ നടുക്കിയ ആക്രമണത്തില്‍ കുറഞ്ഞത് 500 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. നേരത്തെ പരിക്കേറ്റവരും അഭയം തേടിയെത്തിയ പാലസ്തീന്‍കാരും കഴിഞ്ഞിരുന്ന ആശുപത്രിയുടെ നേര്‍ക്കാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. 2008-നു ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് കരുതുന്നു.

ആശുപത്രി മരണങ്ങളെ കുറിച്ച് ഇപ്പോഴും വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്‌മിറൽ എം ഡാനിയൽ ഹഗാരി പറഞ്ഞു. എന്നാൽ 500 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ കീഴിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ-അഹ്‌ലി ഹോസ്പിറ്റലിൽ നിന്നുള്ളതെന്നു പറയുന്ന ഫോട്ടോകൾ സോഷ്യൽ വീഡിയോയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തീ കെട്ടിടത്തെ വിഴുങ്ങുന്നതും വ്യാപകമായ നാശനഷ്ടങ്ങളും അവശിഷ്ടങ്ങളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും ദൃശ്യങ്ങളിൽ കാണാം . എന്നാൽ ഇതെല്ലാം അൽ-അഹ്‌ലി ഹോസ്പിറ്റലിൽ നിന്നുള്ള ദൃശ്യങ്ങൾ തന്നെയെന്ന് ഔദ്യോഗികമായി ഉറപ്പായിട്ടില്ല.

ഗാസ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ താമസക്കാരോടും തെക്കൻ ഗാസ മുനമ്പിലേക്ക് ഒഴിയാൻ ഇസ്രായേൽ ഉത്തരവിട്ടതിന് ശേഷം ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് ഗാസ നഗരത്തിലെ നിരവധി ആശുപത്രികൾ നൂറുകണക്കിന് ആളുകളുടെ അഭയകേന്ദ്രങ്ങളായി മാറിയിരുന്നു. ഇവിടങ്ങളാണ് ഇസ്രായേൽ ഉന്നം വെക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick