രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ തുടങ്ങുമ്പോള്‍ കേരളത്തിന് കുറഞ്ഞത് പത്ത് ട്രെയിനുകളെങ്കിലും കിട്ടേണ്ടതാണെന്നും വന്ദേഭാരത് ട്രെയിന്‍ സര്‍വ്വീസ് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് അഹങ്കരിക്കരുതെന്നും കാസര്‍ഗോഡ് എം.പി. രാജ് മോഹന്‍ ഉണ്ണിത്താന്‍. ട്രെയിന്‍ കാസര്‍ഗോഡ് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉണ്ണിത്താന്‍.
കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ സാന്നിധ്യത്തിലായിരുന്നു എം.പി.യുടെ വിമര്‍ശനം. “29 സംസ്ഥാനങ്ങളുള്ള ഇന്ത്യയിൽ, 400 വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കുമ്പോൾ 10 ട്രെയിനുകളെങ്കിലും കേരളത്തിന് അനുവദിച്ചു തരാനുള്ള സന്മനസ്സ് കേന്ദ്രസർക്കാർ കാണിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് കാലാകാലങ്ങളിൽ രാജ്യം ഭരിക്കുന്നവർ, ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മളവരെ പിന്തുണയ്ക്കും. എന്നാൽ ഇത് ആരുടെയെങ്കിലും കുടുംബസ്വത്താണെന്ന് ആരും അഹങ്കരിക്കരുത്. നമ്മുടെ രാജ്യം ഭരിക്കുന്നവർ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അംഗീകരിക്കുകയും അനുമോദിക്കുകയും ചെയ്യും എന്നും പറയുന്നു.”- എംപി പറഞ്ഞു.