ഇടുക്കിയിൽ ഉടുമ്പൻ ചോലയിൽ എസ്റ്റേറ്റിൽ റിസോർട് ഹോംസ്റ്റേ വാങ്ങി വിലകുറച്ചു റജിസ്റ്റർ ചെയ്തെന്നുള്ള പരാതിയിൽ വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്താൻ അനുമതി നൽകിയതിൽ എല്ലാ നിലയ്ക്കും സഹകരിക്കുമെന്നും എത്ര അന്വേഷണം വേണമെങ്കിലും നടത്തൂ എന്നും മാത്യു കുഴൽനാടൻ എംഎൽഎ. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ സംവിധാനങ്ങളെ സംസ്ഥാന സർക്കാർ എങ്ങനെയാണു ദുരുപയോഗം ചെയ്യുന്നതെന്നു സമൂഹത്തിനു മുൻപിൽ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസെടുത്ത് തകർത്തുകളയാമെന്നു വിചാരിക്കുന്നുണ്ടെങ്കിൽ നിയമപരമായി തിരിച്ചു പോരാടും. ഏഴു മാസങ്ങൾക്കു ശേഷം മുഖ്യമന്ത്രി പത്രക്കാരെ കണ്ടത് കഴിഞ്ഞ ദിവസമാണ്. സിഎംആർഎലിൽ നിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിലെ ‘പിവി’ തന്റേതായിരിക്കില്ലെന്നും നാട്ടിൽ എത്രയോ പിവിമാരുണ്ടെന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇത്രയും ദയനീയമായ അവസ്ഥ ഉണ്ടായതിൽ അദ്ദേഹത്തോടു സഹതപിക്കുകയാണ്’’. – കുഴൽനാടൻ പറഞ്ഞു.