കാനഡയുമായുള്ള നയതന്ത്ര തർക്കത്തിൽ ഇന്ത്യ അടുത്ത പങ്കാളികളായ യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവയെ നിലപാട് അറിയിച്ചു.. കാനഡ തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ നൽകിയാൽ, സഹകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവ ഉൾപ്പെടുന്ന ഇന്റലിജൻസ് സഖ്യമാണ് “ഫൈവ് ഐ-സ്”(അഞ്ച് കണ്ണുകൾ ). ഈ രാജ്യങ്ങളുമായി ഉറ്റ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. നയതന്ത്രതലത്തില്‍ ഈ രാജ്യങ്ങളെ തങ്ങളുടെ നിലപാട് അറിയിച്ച് പിന്തുണ തേടുകയാണ് ഇന്ത്യ.
കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ ‘സറേ’-യിൽ ഒരു സിഖ് വിഘടനവാദിയെ കൊലപ്പെടുത്തിയതിൽ ഇൻഡ്യാ ഗവൺമെന്റിന്റെ ഏജന്റുമാരുടെ പങ്കാളിത്തം ആരോപിക്കുകയാണുണ്ടായത്. ഇതിന്റെ തെളിവുകൾ നൽകാൻ തയ്യാറാവണം എന്നാണ് ആവശ്യം.