വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്വാട്ട ഇല്ലാത്ത ബിൽ അപൂർണ്ണമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച ലോക്‌സഭയിൽ പറഞ്ഞു. ജാതി സെൻസസ് നടത്തണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിന്മേലുള്ള ലോക്‌സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ.
സ്ത്രീകൾക്ക് അധികാരം കൈമാറുന്നതിലെ വലിയൊരു ചുവടുവയ്പ് പഞ്ചായത്തീരാജാണെന്നും ഇപ്പോഴത്തെ ബിൽ മറ്റൊരു വലിയ ചുവടുവെപ്പാണെന്നും രാഹുൽ പറഞ്ഞു. ഈ ബില്ലിൽ ഒബിസി സംവരണം ഉൾപ്പെടുത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു” –അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡല പുനർ നിർണയിക്കുക എന്ന ഡീലിമിറ്റേഷനുശേഷം മാത്രം ബിൽ നിയമമാക്കാനുള്ള തീരുമാനത്തെ “വിചിത്രം” എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചു.