ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ ചീഫ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് തനിക്ക് ലഭിക്കുന്ന അവസരങ്ങളിലെല്ലാം വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിച്ചതായി ഡൽഹി പോലീസ് ശനിയാഴ്ച കോടതിയെ അറിയിച്ചു. വനിതാ ഗുസ്തി താരങ്ങളെ ഉപദ്രവിക്കാനുള്ള അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കിയിട്ടില്ലെന്നും ബിജെപി എംപിക്കെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ആറ് വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചതിന് ശേഷം വാദം കേൾക്കുകയായിരുന്നു ഡൽഹി റോസ് അവന്യൂ കോടതി. അടുത്ത വാദം ഒക്ടോബർ ഏഴിന് നടക്കും.