പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് നിലവിൽ കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി . വടകര താലൂക്കിലെ 9 ഗ്രാമ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്ന എല്ലാ വാർഡുകളെ അതിൽനിന്ന് പൂർണമായും ഒഴിവാക്കി.
വൈറസ് ബാധിച്ചു മരിച്ചവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കഴിഞ്ഞു. പോസിറ്റീവ് ആയിരുന്നവരുമായി അടുത്ത സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്നവർ അതു തുടരണം. മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം.