കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആറാമത് സംസ്ഥാന കലോല്‍സവം ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കണ്ണൂരില്‍ നടത്തും. കണ്ണൂര്‍ പള്ളിക്കുന്നിലെ കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജിലെ വിവിധ വേദികളിലായാണ് കലോല്‍സവം അരങ്ങേറുക. ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പത് മണിക്ക് പ്രശസ്ത നടന്‍ കുഞ്ചാക്കോ ബോബന്‍ കലോല്‍സവത്തിന് തിരി തെളിയിക്കും.

ആറ് വേദിയിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുക. കണ്ണൂര്‍ ജില്ലയിലെ സ്വാതന്ത്ര്യസമര-സാമ്രാജ്യത്വ വിരുദ്ധവിപ്ലവ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചരിത്രസ്ഥലനാമങ്ങളുടെ പേരാണ് ആറ് വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. കരിവെള്ളൂര്‍, മൊറാഴ, കാവുമ്പായി, മുനയന്‍ കുന്ന്, തില്ലങ്കേരി, പാടിക്കുന്ന് എന്നിങ്ങനെയാണ് വേദികളുടെ നാമങ്ങള്‍.

ഉദ്ഘാടനച്ചടങ്ങിനു ശേഷം ഒപ്പന, വട്ടപ്പാട്ട്, സ്‌കിറ്റ് എന്നിവ സ്റ്റേജ് ഒന്നിലും(കരിവെള്ളൂര്‍) കവിതാലാപനം, പ്രസംഗം, മാപ്പിളപ്പാട്ട്-പുരുഷന്‍, വനിത എന്നിവ സ്റ്റേജ് രണ്ടിലും(മൊറാഴ), പുരുഷ, വനിതാ വിഭാഗങ്ങളിലുള്ള ലളിത ഗാനം, സിനിമാഗാനം എന്നിവ സ്റ്റേജ് മൂന്നിലും(കാവുമ്പായി), ഗിറ്റാര്‍, ചെണ്ട, തബല, ഫ്‌ലൂട്ട്, വയലിന്‍, മൃദംഗം എന്നിവ സ്റ്റേജ് നാലിലും(മുനയന്‍കുന്ന്), കവിതാരചന, കഥാരചന, ലേഖന രചന എന്നിവ സ്റ്റേജ് അഞ്ചിലും(തില്ലങ്കേരി), പോസ്റ്റര്‍ രചന, പെയിന്റിങ വാട്ടര്‍ കളര്‍, പെന്‍സില്‍ ഡ്രോയിങ്, കാര്‍ട്ടൂര്‍ രചന എന്നിവ സ്‌റ്റേജ് ആറിലും(പാടിക്കുന്ന്) മല്‍സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഒക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച വേദി ഒന്നില്‍ രാവിലെ ഒന്‍പതു മുതല്‍ നാടോടി നൃത്തം, തിരുവാതിര, സംഘനൃത്തം എന്നിവയും വേദി രണ്ടില്‍ സംഘഗാനം, നാടന്‍ പാട്ട് എന്നിവയും വേദി മൂന്നില്‍ പുരുഷ വനിതാ വിഭാഗങ്ങളിലുള്ള മോണോ ആക്ട്, മിമിക്രി എന്നിവയിലും മല്‍സരങ്ങള്‍ നടക്കും.
കലോല്‍സവത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ രണ്ട് വൈകീട്ട് മൂന്നിന് വേദി ഒന്നില്‍ നടക്കും.