കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയിൽ ഉരുൾ പൊട്ടൽ . ഈരാറ്റുപേട്ട -വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗതം തടസ്സപ്പെട്ടു. ആളപായമില്ല എന്നാണ് വിവരം. വാഗമൺ ഇഞ്ചപ്പെട്ടി 30 മീറ്റർ നീളത്തിൽ റോഡ് തകർന്നു.
തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. ചാത്തപ്പുഴ എന്ന ഭാഗത്ത് വെള്ളം പൊങ്ങുന്നതായി പറയുന്നു. ഒരു റബ്ബർ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്. തീക്കോയി ആറ്റിൽ വെള്ളം ഉയരുമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഈരാറ്റുപേട്ട– വാഗമൺ റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു ഗതാഗത തടസ്സപ്പെട്ടിരിക്കയാണ് . കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി കോട്ടയം ജില്ലാ കലക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.