Categories
kerala

കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാബിനിലേക്ക് പി എം ആർഷോ അതിക്രമിച്ച് കയറി…പരാതിയുമായി ഉദ്യോഗസ്ഥൻ

നിഷേധിച്ച് ആർഷോ. കാർഷിക സർവകലാശാല വൈസ് ചാൻസലറുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും പ്രതികരണം

Spread the love

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ കൂടിയായ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോകിന്റെ സെക്രട്ടേറിയറ്റിനുള്ളിലെ ഓഫീസ് ക്യാബിനിലേയ്‌ക്ക് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ അതിക്രമിച്ച് കയറിയതായി പരാതി. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായർ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ചീഫ് സെക്യൂരിറ്റി ഓഫീസർ ഇത് സ്ഥിരീകരിച്ചിട്ടില്ല. കാർഷിക സെക്രട്ടറിയുമായുള്ള ഓൺലൈൻ യോഗം നടക്കുന്നതിനിടെ ഡോ.അശോകിന്റെ ക്യാബിനിൽ കയറി ആർഷോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറയുന്നുണ്ട്.

“വിളിക്കുന്നേടത്ത് എല്ലാവരെയും വരുത്തും” എന്ന് ആർഷോ പറഞ്ഞതായും ആരോപിക്കപ്പെടുന്നു. എന്നാൽ താൻ അതിക്രമിച്ച് കയറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ആർഷോ പ്രതികരിച്ചത്. കാർഷിക സർവകലാശാല വൈസ് ചാൻസലറുമായി സംസാരിച്ച ശേഷം മടങ്ങിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ആർഷോപ്രതികരിച്ചു.

thepoliticaleditor

ആർഷോ കാണാൻ എത്തിയപ്പോൾ ഇപ്പോഴത്തെ പ്രധാന ഓൺലൈൻ യോഗം കഴിഞ്ഞാൽ കാണാമെന്ന് കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മുഖേന അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെയാണ് ആർഷോയും ഒപ്പമുണ്ടായിരുന്നയാളും തള്ളിക്കയറിയത്. അശോകിന്റെ ചേംബറിൽ പ്രവേശിച്ച ആർഷോ ഓൺലൈൻ വനിതാ ഉദ്യോഗസ്ഥരോടടക്കം കയർത്ത് സംസാരിച്ചുവെന്നും യോഗം തടസപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. അതിക്രമിച്ച് കയറി ഉദ്യോഗസ്ഥർക്കൊപ്പം ഇരുന്ന ആർഷോയും സുഹൃത്തും, കാർഷിക സർവകലാശാല പൂട്ടിക്കുമെന്നും ഒരു യോഗവും നടത്താൻ അനുവദിക്കില്ലെന്നും അശോകിനെ കാണാൻ അനുവദിച്ചില്ലെങ്കിൽ അനന്തര ഫലം അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഭാവിയിൽ സന്ദർശക അനുമതി നൽകുകയാണെങ്കിൽ ആർഷോയെ നിരീക്ഷിക്കണമെന്നും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഡിനു നായർ സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick