വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . നിലവിൽ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തീർച്ചയായും വിജയിക്കുമെന്നും ഒരുപക്ഷേ തെലങ്കാനയിൽ വിജയിച്ചേക്കാമെന്നും പറഞ്ഞ രാഹുൽ പാർട്ടി വിജയിക്കുമെന്ന് വിശ്വസിക്കുന്ന രാജസ്ഥാൻ വളരെ കടുത്ത മത്സരമാണ് നടക്കുന്നത് എന്നും പറഞ്ഞു. രാജസ്ഥാനിലെ “ക്ലോസ് ഫൈറ്റ് ” കോൺഗ്രസിന്റെ വിജയ സാധ്യത സംബന്ധിച്ച് പൂർണ ആത്മവിശ്വാസം പാർട്ടിക്ക് ഇല്ല എന്നതിന്റെ സൂചനയാണെന്ന് ഊഹിക്കപ്പെടുന്നു.
ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ ലോക്സഭയിൽ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശം ജാതി സെൻസസ് എന്ന ആവശ്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.