എഴുത്തിലൂടെയും വരകളിലൂടെയും ഒരു പോലെ നര്‍മ്മത്തിന്റെ മലയാളിമുഖമുദ്രയായി നിറഞ്ഞ പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു. 91 വയസായിരുന്നു, വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. എസ്. സുകുമാരൻ പോറ്റി എന്നാണ് യഥാർത്ഥ പേര്. ഭാര്യ പരേതയായ സാവിത്രി അമ്മാൾ, മക്കൾ : സുമംഗല, പരേതയായ രമ. മരുമകൻ : കെ.ജി. സുനിൽ ( ഹിന്ദുസ്ഥാൻ ലിവർ റിട്ട, ഉദ്യോഗസ്ഥൻ).
1950ൽ “വികടൻ” മാസികയിലാണ് ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത് . 1957ൽ പൊലീസ് വകുപ്പിൽ ജോലിക്ക് കയറി. ഡി.ഐ.ജി ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായിരുന്നു 1987ൽ വിരമിച്ചശേഷം മുഴുവൻസമയ എഴുത്തും വരയും. കഥയും നോവലും കവിതയും നാടകവും ഉൾപ്പെടെ 52 ഹാസഗ്രന്ഥങ്ങൾ സുകുമാറിന്റെതായുണ്ട്.
ന ർമകൈരളിയുടെയും കേരള കാർട്ടൂൺ അക്കാദമിയുടെയും സ്ഥാപകനേതാവ്. ഹാസമൊഴികളോടെ 12 മണിക്കൂർ അഖണ്ഡ ചിരിയജ്ഞം നടത്തി റെക്കോഡിട്ടു. കേരളസാഹിത്യ അക്കാദമി പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങളും നേടി.