ഉത്തർപ്രദേശ് ഷാജഹാൻപൂരിലെ ആർഎസ്എസ് ഓഫീസ് ഗേറ്റിലാണ് ആജ്ഞാതനായ ഒരാൾ മൂത്രമൊഴിച്ചത്. സംഘടന പ്രവർത്തകർ ഇത് തടഞ്ഞതിനെ തുടർന്ന് ഓഫീസിനുനേരെ ഒരു കൂട്ടം ആളുകൾ ചേർന്ന് ഇഷ്ടിക എടുത്തെറിയുകയും വെടി വെയ്ക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി ഓഫീസിന്റെ ഗേറ്റിൽ മൂത്രമൊഴിച്ചയാളെയും ഒപ്പമുണ്ടായിരുന്ന നാല് പേരെയും ആർഎസ്‌എസ് പ്രവർത്തകർ മർദിച്ചതായും പോലീസ് സൂപ്രണ്ട് അശോക് കുമാർ പറഞ്ഞു.
ആർഎസ്എസ് പ്രവർത്തകർ അജ്ഞാതരുമായി തർക്കത്തിലേർപ്പെട്ടു, ഉടൻ തന്നെ 50 ഓളം പേർ അവർക്കൊപ്പം കൂടിചേർന്ന് ആർഎസ് എസ് ഓഫീസിനു നേരെ ഇഷ്ടിക എറിയുകയും വെടിവെയ്ക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രവർത്തകർക്ക് പരിക്കേറ്റു.
ആർഎസ്എസ് പ്രവർത്തകനായ രവി മിശ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അജ്ഞാതരായ 5 പേർക്കെതിരെയും മറ്റ് അമ്പത്തോളം പേർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307 (കൊലപാതകശ്രമം) ഉൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. മറ്റ് പ്രതികളെ കണ്ടെത്താൻ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തു വരികയാണെന്നും പോലീസ് വ്യക്തമാക്കി.