ഉത്തരാഖണ്ഡിലെ ബദരീനാഥ് പട്ടണത്തിലെ ഒരു ആശ്രമത്തിൽ ഒരു സന്യാസി മറ്റൊരു സന്യാസിയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ചു. പ്രതിയായ മൽറെഡ്ഡി നവീൻ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.
സന്ത് കുട്ടിയയിലെ 14-ാം നമ്പർ കോട്ടേജിൽ താമസിച്ചിരുന്ന റെഡ്ഡി, 15-ാം നമ്പർ കോട്ടേജിൽ താമസിച്ചിരുന്ന സുങ്കര രാംദാസിനെയാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ റെഡ്ഡിയും രാംദാസും തെലങ്കാനയിലെ നൽഗുഡ ചെറുപ്പള്ളി സ്വദേശികളാണെന്നും 2013 മുതൽ പരസ്പരം അറിയാമെന്നും അറിവായിട്ടുണ്ട്. തനിക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും ഉത്തരാഖണ്ഡിലെ ഗോപേശ്വര് പട്ടണത്തിനടുത്തുള്ള മണ്ഡലിലുള്ള തന്റെ ഭൂമി വിൽക്കാൻ ശ്രമിച്ചെന്നും എന്നാൽ രാംദാസ് തനിക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായി ആശ്രമം മാനേജർ റാണ മൊഴി നൽകി.