എൻഎസ്എസിന്റെ അന്തസ്സുള്ള നിലപാടെന്ന് കെ ബി ഗണേഷ്‌കുമാർ. മിത്ത് വിവാദത്തെ പറ്റി എംഎൽഎ എന്ന നിലയിൽ പറയാനുള്ളതെല്ലാം പറയുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗവും ഇടതു മുന്നണി ഘടകകക്ഷി നേതാവുമായ കെബി ഗണേഷ് മിത്ത് വിവാദത്തിൽ എൻഎസ്എസിനൊപ്പം ചേരുകയാണ്.
മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം പെരുന്നയിൽ ചേർന്നിരുന്നു. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീർ അർഹനല്ല എന്നാണ് എൻഎസ്എസിന്റെ നിലപാട്. വിഷയത്തിൽ ഷംസീർ മാപ്പു പറയണമെന്നും സർക്കാർ നടപടിയെടുക്കണമെന്നും ഉള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എൻഎസ്എസ്.
സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നാണ് എൻഎസ്എസ് തീരുമാനിച്ചിരിക്കുന്നത്. ഈ നിലപാടിനെ അനുകൂലിക്കുകയാണ് ഗണേഷ് കുമാർ.