Categories
latest news

ഗുരുഗ്രാമിൽ ജനക്കൂട്ടം മസ്ജിദ് കത്തിച്ചു, ഇമാമിനെ വെടി വെച്ച് കൊന്നു…നൂഹ് ജില്ലയില്‍ കലാപം രൂക്ഷം

ഹരിയാനയിലെ ഗുരുഗ്രാമിൽ ജനക്കൂട്ടം മസ്ജിദ് കത്തിക്കുകയും നൈബ് ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. നൂഹ് ജില്ലയിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഘോഷയാത്ര തടയാൻ ശ്രമിച്ചതിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ മരണം എണ്ണം അഞ്ചായി. സെക്ടർ 57ലെ അഞ്ജുമൻ മസ്ജിദിൽ അർദ്ധരാത്രിക്ക് ശേഷം ഒരു സംഘം എത്തിയതായി പോലീസ് പറഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായിരുന്ന ചിലർ പള്ളിയിലുണ്ടായിരുന്ന ആളുകൾക്ക് നേരെ വെടിയുതിർക്കുകയും കത്തിക്കുകയും ചെയ്തു- പോലീസ് റിപ്പോർട്ട് പറയുന്നു.

അക്രമം തുടരുന്ന നൂഹ് ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇവിടെ തിങ്കളാഴ്ച രണ്ട് ഹോം ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടിരുന്നു. നീരജ്, ഗുര്‍സേവക് എന്നിവരാണ് മരിച്ചത്. പരിക്കേറ്റെ രണ്ടു പേര്‍ കൂടി പിന്നീട് മരിച്ചു. ഇവരില്‍ ഒരാള്‍ ബിഹാര്‍ സ്വദേശിയാണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തില്‍ പത്ത് പോലീസുകാര്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് ജില്ലയിൽ 11 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 27 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ അക്രമത്തിൽ 120 വാഹനങ്ങൾ തകർന്നു.

Spread the love
English Summary: MASJID SET FIRE IN GURUGRAM IMAM SHOT DEAD

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick