കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ലോക്‌സഭ ആഗസ്റ്റ് 8 മുതൽ 10 വരെ ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന ദിവസം മറുപടി നൽകിയേക്കും. ലോക്‌സഭയുടെ ബിസിനസ് ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷമുന്നണിയായ “ഇന്ത്യ”യും ഭാരത് രാഷ്ട്ര സമിതിയും പ്രമേയം അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
അവിശ്വാസ പ്രമേയം നേരത്തെ കൊണ്ടുവരണമെന്ന് ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ “ഇന്ത്യ” സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. ബുധനാഴ്ച തന്നെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ട്. പക്ഷേ അംഗീകരിക്കപ്പെട്ടില്ല. തുടർന്ന് അവർ യോഗം ബഹിഷ്കരിച്ചു.
തെലങ്കാന മുഖ്യമന്ത്രിയുടെ ഭാരത് രാഷ്ട്ര സമിതിയും ഐക്യ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നു എന്ന സവിശേഷത അവിശ്വാസപ്രമേയകാര്യത്തില്‍ ഉണ്ടായത് ശ്രദ്ധേയമായി. എന്നാല്‍ ഇന്ത്യ കക്ഷികളുടെ ഒപ്പം ബി.ആര്‍.എസ്. ചേരാതെ പ്രത്യേക ഗ്രൂപ്പ് ആയിട്ടാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.