Categories
kerala

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമർശം തന്റേതല്ലെന്ന് ഐജി ലക്ഷ്മണൻ

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ പരാമര്‍ശങ്ങള്‍ തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി ഐജി ലക്ഷ്മണ്‍. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ പരാമർശങ്ങൾ തന്റേതല്ലെന്ന് ചൂണ്ടികാട്ടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. മോന്‍സന്‍ മാവുങ്കല്‍ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസില്‍ മൂന്നാം പ്രതിയാണ് ഐജി ഗുഗുലോത്ത് ലക്ഷ്മണ്‍.തന്റെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകന്‍ നോബിള്‍ മാത്യുവാണ് ഹര്‍ജിയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്തതെന്നും ഐജി കത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ്.പ്രസിഡന്റ് കൂടിയാണ് അഡ്വ.നോബിള്‍ മാത്യു. തന്നെ പ്രതിപ്പട്ടകയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങള്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാമ്പത്തിക ഇടപാടുകളടക്കം നിയന്ത്രിക്കുന്ന അദൃശ്യകരം പ്രവൃത്തിക്കുന്നുവെന്നതടക്കമായിരുന്നു പരാമര്‍ശം.

Spread the love
English Summary: IG Lakshman replies on allegations

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick